മസ്‌കറ്റ്: വിശുദ്ധ റംസാന്റെ വ്രതനിറവില്‍ 230000ഒമാന്‍ റിയാല്‍ ചാരിറ്റിയ്ക്കായി ലഭിച്ചതായി റിപ്പോര്‍ട്ട്.സക്കാത്തിന്റെ ഭാഗമായി പലരും ചാരിറ്റിയിലേക്ക് പണം ദാനം ചെയ്യുന്നത് പതിവാണ്. ഡൊണേഷന്‍ പോര്‍ട്ടല്‍ ഫോര്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനിലാണ് ഇത്രയധികം പണം ചാരിറ്റിയ്ക്കായി ലഭിച്ചത്. ജൂണില്‍ ഏകദേശം 5797 പേരാണ് ചാരിറ്റിയുടെ ഭാഗമായത്. ഇവര്‍ 229688.24 ഒമാന്‍ റിയാല്‍ ആണ് ചാരിറ്റിയ്ക്കായി നല്‍കിയത്. ജൂണ്‍ 26 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഏകദേശം 221951.36 ഒമാന്‍ റിയാല്‍ ആണ് ഡൊണേഷനായി ലഭിച്ചത്. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ ഒമാനില്‍ 25ഓളം ചാരിറ്റി ഓര്‍ഗനൈസേഷനുകളാണുള്ളത്. ദാര്‍ അല്‍ അത്താ ചാരിറ്റി, ദി ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍, ദി എന്‍വയോണ്‍മെന്റല്‍ സൊസൈറ്റി ഓഫ് ഒമാന്‍, ദി ഒമാന്‍ അസോസിയേഷന്‍ ഫോര്‍ ദി ഡിസബിള്‍ഡ്, ദി അസോസിയേഷന്‍ ഓഫ് ഏര്‍ലി ഇന്റര്‍വേന്‍ഷന്‍ ഫോര്‍ ചില്‍ഡ്രണ് എന്നിവയാണ് അവയില്‍ ചിലവ.റംസാന്‍ മാസത്തില്‍ ഏറ്റവും അധികം നല്‍കുന്നത് സക്കാത്ത് ഡൊണേഷന്‍ ആണ്. ഇസ്ലാമതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് സക്കാത്ത്.