പാലക്കാട്: നടൻ ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസിൽ പോലീസിനെതിരെ വിദ്യാര്‍ഥിനികളുടെ മൊഴി. ശിശുക്ഷേമ സമിതിക്ക് മുമ്ബിലാണ് പൊലീസിനെതിരെ വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കിയത്.ഒറ്റപ്പാലം പത്തിരിപ്പാല പതിനാലാം മൈലിലെ സ്കൂളില്‍ നടന്ന തെളിവെടുപ്പില്‍ വിദ്യാര്‍ഥിനികളും രക്ഷിതാക്കളും അധ്യാപകരും തങ്ങളുടെ പരാതിയില്‍ ഉറച്ചുനിന്നു. സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും നിയമപരമായ ആശങ്കകള്‍ പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്ക് സമിതി അംഗങ്ങള്‍ കേസുമായി ബന്ധപ്പെട്ട നിയമ ബോധവല്‍ക്കരണം നല്കി.പരാതിക്കാരായ 14 വിദ്യാര്‍ഥിനികളിൽ നിന്നും പ്രിൻസിപ്പൾ ഉള്‍പ്പെടെയുള്ള അധ്യാപകരില്‍ നിന്നുമാണു വി.പി.കുര്യാക്കോസ്, സിസ്റ്റര്‍ ടെസിന് എന്നിവരും ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അനന്തനും ഉള്‍പ്പെട്ട സംഘം തെളിവെടുത്തത്.സബ് കലക്ടർ പി.ബി.നൂഹ് നടത്തിയ അന്വേഷണത്തിലും വിദ്യാര്‍ഥികൾ പോലീസ് നടപടികളിൽ അതൃപ്തി അറിയിച്ചിരുന്നു. പത്തിരിപ്പാല ചന്തയ്ക്കു സമീപം ആഗസ്റ്റ് 27നു രാവിലെ 7.50നു നിർ ത്തിയിട്ട കാറില്‍ മുന്‍വശത്തെ ഇടതു സീറ്റില്‍ ഇരുന്നിരുന്ന ശ്രീജിത് സ്കൂളിലേക്കു നടന്നു പോയിരുന്ന പെണ്‍കുട്ടികള്‍ കാണ്‍കെ അശ്ലീലം കാണിച്ചെന്നാണ് പരാതി.