
മനാമ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന പരിപാടികൾ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഓ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി അംഗവുമായ ബിനു കുന്നന്താനം ഉൽഘാടനം ചെയ്തു.വൈകുന്നേരം 4:30 ന് ആരംഭിച്ച പരിപാടിയിൽ കുട്ടികൾക്കായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വ്യത്യസ്ത ഇനം മത്സരങ്ങൾ സംഘടിപ്പിച്ചു.സ്വതന്ത്ര സമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികൾ നടത്തിയ കൊച്ചു കൊച്ചു പ്രസംഗങ്ങൾ പരിപാടിയുടെ മാറ്റു കൂട്ടി.കുട്ടികളുടെ ദേശഭക്തി ഗാന മത്സരങ്ങളും പോസ്റ്റർ ഡിസൈനിങ്ങും സദസ്സിന് ആവേശം പകർന്നു.ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.’സ്വാതന്ത്യത്തിൻ്റെ നാൾവഴികൾ’ എന്ന വിഷയത്തിൽ മീഡിയ സെക്രട്ടറി അബ്ദു റഷീദ് മാഹി സംസാരിച്ചു.സ്വാതന്ത്യ സമര സേനാനികളെയും അവർ വഹിച്ച ത്യാഗങ്ങളെക്കുറിച്ചും സജ്ജാദ് ബിൻ അബ്ദുറസാഖ് വിശദീകരിച്ചു. ‘മുസ്‌ലിമിൻ്റെ രാജ്യസ്നേഹം’ എന്ന വിഷയത്തിൽ വസീം അഹ്മദ് അൽ-ഹികമി പ്രഭാഷണം നിർവ്വഹിച്ചു. സെന്റർ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, വൈസ് പ്രസിഡണ്ട് ഹംസ കെ.ഹമദ്, ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത് എന്നിവർ സന്നിഹിതരായിരുന്നു.ഫഖ്‌റുദീൻ അലി അഹ്മദ് നന്ദി പ്രകാശനം നിർവഹിച്ചു.








