

മനാമ : റയ്യാൻ സ്റ്റഡി സെന്റർ 2026 വർഷത്തേക്കുള്ള ചുവർ കലണ്ടർ പ്രകാശനം ചെയ്തു. റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖിൽ നിന്നും ദാറുൽ ഷിഫാ മെഡിക്കൽ സെന്റർ എംഡി മുഹമ്മദ് അലി കരുവൻതോടിക്ക് ആദ്യകോപ്പി ഏറ്റു വാങ്ങി. ജനറൽ മാനേജർ ഷെമീർ പൊട്ടച്ചോല, അൽ മന്നാഇ മലയാളവിഭാഗം പ്രസിഡന്റ് ടി പി അബ്ദുൽ അസീസ് എന്നിവർ സന്നിഹിതരായിരുന്നു.കലണ്ടറുകൾ മാറുമ്പോൾ നമ്മുടെ ജീവിതത്തിലെ വിലയേറിയ ഒരു വർഷമാണ് കൊഴിഞ്ഞു പോകുന്നതെന്നും വരും കാലങ്ങളിൽ സാമൂഹ്യ നന്മക്കായി നമ്മുടെ ശിഷ്ട ജീവിതം മാറ്റിവെക്കാൻ നമുക്ക് സാധിക്കണമെന്നും സെന്റർ പ്രബോധകൻ വസീം അൽ ഹികമി ഉണർത്തി.റയ്യാൻ സ്റ്റഡി സെന്ററിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ ദാറുൽ ഷിഫാ സെന്റർ നൽകിപ്പോരുന്ന സഹായ സഹകരണങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പി ആർ കോർഡിനേറ്റർ അബ്ദുൽ ലത്തീഫ് ആലിയമ്പത്ത് , അബ്ദുൽ ഗഫൂർ, 2026 കലണ്ടർ പ്രസിദ്ധീകരണ കമ്മിറ്റി കൺവീനർ ഷംസീർ ഓ.വി എന്നിവരും സന്നിഹിതരായിരുന്നു.








