റീ എൻട്രി, ഇഖാമ കാലാവധി അടുത്ത മാസം 31 വരെ നീട്ടി; സൗദി പ്രവാസികൾക്ക് വൻ ആശ്വാസം

By Mujeeb Kalathil

ദമ്മാം : ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരാനുള്ള പ്രവാസികൾക്ക് വീണ്ടും സൗദിയുടെ ആശ്വാസം. റീ എൻട്രി വിസയുടെ കാലാവധി അടുത്ത മാസം 31 വരെ സൗജന്യമായി നീട്ടി  സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.ഇതേ കാലയളവിലേക്ക് ഇഖാമയും സൌജന്യമായി നീട്ടിയിട്ടുണ്ട്. നിലവിൽ  സൗദിയിലുള്ള വിസിറ്റ് വിസക്കാര്ക്കും ഈ ആനുകൂല്യം ലഭിക്കും.