കുവൈത്ത് :യൂറോപ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ , ഫ്രാൻസ് , ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുവൈത്ത് പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ എംബസികളുടെ നിർദേശം നൽകി . യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്ക് യാത്രക്കൊരുങ്ങുന്ന പൗരന്മാരോടും യാത്ര മാറ്റിവെക്കാനും ബ്രിട്ടനിലെ കുവൈത്ത് എംബസി നിർദേശം നൽകിയിട്ടുണ്ട് .ഓമിക്രോൺ വർധിക്കുന്ന സാഹചര്യത്തിൽ ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ യാത്ര വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പായി സ്വദേശത്തേക്ക് മടങ്ങാനാണ് ഇവിടങ്ങളിലുള്ള എംബസികൾ കുവൈത്തികൾക്ക് നിർദേശം നൽകിയത്. നിലവിൽ യൂറോപ്പിൽ മാത്രം ഇതുവരെ 100 ദശലക്ഷം COVID-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യവും ഇപ്പോൾ നില നിൽക്കുന്നുണ്ട് .