മനാമ :ബഹ്‌റിനിൽ കഴിഞ്ഞ ദിവസം റെക്കോർഡ് പ്രതിദിന മരണനിരക്ക് രേഖപ്പെടുത്തി. 28 പേർക്കാണ് ജീവൻ നഷ്ടപെട്ടത്. ഇവരിൽ 16 പേർ സ്വദേശികളും 12 പേർ പ്രവാസികളും ആണ്. ബഹ്‌റിനിൽ കോവിഡ് വന്നതിനുശേഷം ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്ക് ആണ് രേഖപ്പെടുത്തിയത്.ഇതോടെ ആകെ മരണനിരക്ക് 848 ആയി ഉയർന്നു. 14.3 ആണ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് . കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരിൽ 1,016 പേർ പ്രവാസികളാണ്.ഇതോടെ 23,314 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.1800 പേർക്കാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം1,96,685 ആയി ഉയർന്നു