ബഹ്‌റൈൻ : കഴിഞ്ഞദിവസം 17,822 പേരിൽ നടത്തിയ പരിശോധനയിൽ 1732 പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇത് ആദ്യമായി ആണ് ബഹ്‌റൈനിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന കണക്കു രേഖപ്പെടുത്തുന്നത് . മെയ് എട്ടിന് രേഖപ്പെടുത്തിയ 1706 കേസുകൾ ആയിരുന്നു മുൻപ് രേഖപ്പെടുത്തിയ ഉയർന്ന നിരക്ക് . നിലവിലെ രോഗ ബാധിതരുടെ എണ്ണം 14841 ആയി ഉയർന്നു . 670 പ്രവാസികൾക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് . 142 പേരുടെ നില ഗുരുതരമായി തുടരുകയാണ് . 875 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത് ഇതോടെ ബഹ്‌റിനിൽ 177212 പേർക്ക് രോഗ മുക്തി നേടി . 697 പേർക്കാണ് ഇതുവരെ ബഹ്‌റൈനിൽ കോവിഡ് കാരണം ജീവൻ നഷ്ടപെട്ടത് .