വാനരവസൂരി:വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിച്ചു

vidya venu

മനാമ: ബഹ്റൈനിൽ വാനരവസൂരി പ്രതിരോധ വാക്സിനുള്ള രജിസ്ട്രേഷൻ തുടങ്ങിയതായി ആരോഗ്യമന്ത്രാലയം. healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ 444 എന്ന ഹോട്ട് ലൈൻ നമ്പർ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ് . പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ മന്ത്രാലയം ബാധ്യസ്ഥരാണ് എന്ന് അധികൃതർ പറഞ്ഞു .പരിമിതമായ തോതിലുള്ള വാക്സിനാണ് ലഭിച്ചിട്ടുള്ളതെന്നും ആരോഗ്യപ്രവർത്തകർ, രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർ തുടങ്ങിയ മുൻഗണന വിഭാഗങ്ങൾക്കാണ് ആദ്യം വാക്സിൻ നൽകുന്നത്. പിന്നിട് വാക്സിൻ രജിസ്റ്റർ ചെയ്യ്ത പൗരന്മാർക്കും, പ്രവാസികൾക്കും നൽകുമെന്നും .സൗജന്യമായാണ് വാക്സിൻവിതരണം നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി