ബഹ്റൈൻ : റസ്റ്റാറൻറുകളില് ഉൾവശത്തിരുന്നു ഭക്ഷണം കഴിക്കുന്നതിനു കൂടുതൽ പേർക്ക് അനുമതി നൽകി . ഇത് സംബന്ധിച്ചു ആരോഗ്യ മന്ത്രി ഫായിക ബിൻത് സായിദ് അസാലിഹ് ഉത്തരവിറക്കി . കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട റസ്റ്റാറൻറുകളിലും കഫേകളിലും കഴിഞ്ഞ മാസം ഇരുപത്തി നാലിനാണ് അകത്തിരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നൽകിയത് .നിലവിൽ ആളുകളെ പ്രവേശിപ്പിക്കാവുന്നതിന്റെ അമ്പതു ശതമാനം കൂടുതലായി ഉപയോഗപ്പെടുത്താം . ബഹ്റിനിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ വിജയം കണ്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് .എന്നാൽ ഓരോ ടേബിളിനുമിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്ന നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി