കുവൈറ്റ്: കുവൈറ്റ് സര്‍ക്കാര്‍ ഏകികൃത ആപ്പായ ‘സഹല്‍’ ആപ്പിലൂടയെുള്ള സേവനങ്ങള്‍ ഇനി ഇംഗ്ലീഷിലും ലഭിക്കും. ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി. അറബിയില്‍ മാത്രമായിരുന്നു സഹല്‍ സേവനങ്ങള്‍ ലഭിച്ചിരുന്നത്. ഇത് പ്രവാസികളെ ബുദ്ധിമുട്ടിച്ചിരുന്നു. അറബി ഭാഷ അറിയാത്തവര്‍ക്ക് ആപ്പ് വഴിയുള്ള സേവങ്ങള്‍ നേടിയെടുക്കുക എന്നത് പ്രായാസകരമായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നതിലൂടെ പ്രവാസികള്‍ക്ക് ആശ്വാസമാവുകയാണ്.ആപ്പിന്റെ അറബി പതിപ്പില്‍ കയറി ഭാഷ മാറ്റാനുള്ള ഓപ്ഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് പതിപ്പ് ആക്സസ് ചെയ്യുന്നതിനായി സഹല്‍ ആപ്പ് അപ്ഡേറ്റ് ചെയ്യണം. ശേഷം അക്കൗണ്ട് ആക്സസ് ചെയ്യുന്നതിനുള്ള വിവരങ്ങള്‍ നല്‍കണം. പിന്നാലെ അതിന് മുകളില്‍ ഇടത് കോണിലുള്ള മൂന്ന് വരകളില്‍ ക്ലിക്ക് ചെയ്യുക. ഗ്ലോബ് ഐക്കണ്‍ തിരിഞ്ഞെടുത്ത് അതിലെ മൂന്നാമത്തെ ഓപ്ഷനായ ഭാഷ മാറല്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് ഇംഗ്ലീഷില്‍ ആപ്പ് ഉപയോഗികക്കാനാകും.
കുവൈറ്റ് പൗരന്മാര്ക്കും പ്രവാസികള്‍ക്കും ബിസിനസ്സുകാര്‍ക്കും ഏത് മേഖലയിലുള്ളവര്‍ക്കും ഒരേപോലെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ആപ്പാണ് സഹല്‍. ഇതുവഴി സിവില്‍ ഐഡി പുതുക്കല്‍, പിഴ അടയ്ക്കല്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സാധിക്കും.