മെർവിൻ കരുനാഗപ്പള്ളി
മസ്കറ്റ് : ഒമാനില്‍ വിദേശികള്‍ക്ക് തൊഴില്‍ മാറുന്നതിന് പ്രതിസന്ധിയായി നില്‍ക്കുന്ന എന്‍.ഒ.സി നിയമം പിൻവലിച്ചതായായി റോയൽ ഒമാൻ പോലീസ് കസ്റ്റംസ് വിഭാഗം ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു. ലെ. ജനറൽ. ഹസ്സൻ ബിൻ മൊഹ്‌സീൻ അൽ ഷറൈഖി ആണ് ഇതുസംബന്ധിച്ച അറീപ്പ് പുറത്തുവിട്ടത്. അടുത്ത വർഷം ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വരും. ഒമാനിൽ ജോലി ചെയ്യ്തിരുന്ന, അല്ലകിൽ ജോലി ചെയുന്ന ഒരാളിന് തൊഴിൽ മാറാൻ തൊഴിൽ കാലയളവ് പൂർത്തിയായ കരാറിന്റെ കോപ്പിയോ, ജോലി യിൽ നിന്നും പിരിച്ചുവിട്ടു എന്നതിന്റെ ടെർമിനേഷൻ ലെറ്റർ കോപ്പിയോ ഹാജരാക്കിയാൽ, പഴയ സ്പോൺസർ അല്ലങ്കിൽ തൊഴിൽ ഉടമയുടെ അനുമതി ഇല്ലാതെ തന്നെ പുതിയ ജോലിയിൽ പ്രവേശിക്കാം. 2014 ജൂലൈ മുതലാണ് എൻ.ഓ.സി നിയമം നിര്‍ബന്ധമാക്കിയത്. ഇതുമൂലം മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ആളുകള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്‌പോണ്‍സറുടെ അനുമതിപത്രം ലഭിക്കാത്തതിനാല്‍ ജോലി മാറാന്‍ കഴിയാത്തതാണ് പ്രവാസികളുടെ തിരിച്ചുപോകാനിടയാക്കിയത്. ഈ വിഷയത്തില്‍ കഴിഞ്ഞ ആറുവർഷമായി നിരവധി ചർച്ചകൾ ആണ് നടന്നിട്ടുള്ളത്, പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് സര്‍ക്കാര്‍ പൊതു ജനങ്ങളുടെയും ബിസ്സിനസ്സ് കരുടെയും അഭിപ്രായം ശേഖരിച്ചിരുന്നു, 2017 ൽ തന്‍ഫീദിലൂടെയും അഭിപ്രായസർവേ നടത്തിയിരുന്നു
എന്താണ് ഒമാനിലെ എൻ.ഓ.സി നിയമം
രണ്ട് വർഷം പൂർത്തിയാക്കി ഒമാനിൽ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന പ്രവാസിക്ക്, മുൻ സ്പോൺസറിന്റെ സമ്മത പത്രം ലഭിച്ചെങ്കിൽ മാത്രമേ ഒമാനിൽ തിരികെ ഒമാനിൽ പ്രവശിക്കാൻ സാധിക്കു,എന്നതാണ് എന്‍.ഒ.സി നിയമം, എന്നാൽ നിരവധിപേർ കമ്പനി ലെറ്റർപാടിൽ സ്വാന്തമായി എന്‍.ഒ.സി ഉണ്ടാക്കിൽ നൽകാൻ തുടങ്ങിയതോടെ പുതിയ വ്യവസ്ഥകൂടി നിലവിൽ വന്നു. എന്‍.ഒ.സി ഹാജരാക്കുമ്ബോൾ മുൻസ്പോൺസറോ, അദ്ദേഹത്തിന്റെ പ്രതിനിധിയോ പാസ്പോര്‍ട്ട് ആന്‍ഡ് റെസിഡൻസ് ഡയറക്ടറേറ്റിൽ നേരിട്ട് ഹാജരാകണമെന്നവ്യവസ്ഥ,ഇതുകൂടാതെ വിസിറ്റ് വിസാ ,ഫാമിലി വിസിറ്റ് എന്നിവയ്ക്ക് ക്കും എൻ.ഓ.സി നിർബന്ധംആയിരിരുന്നു. എന്‍.ഒ.സി നിയമത്തിന്റെ പേരിൽ നിരവധി തൊഴിൽ ചൂഷണങ്ങളും നടക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്‍.ഒ.സി ലെറ്റർ വ്യാജമായി നിർമിച്ച് നിരവധി പേർ ജയിലിൽ ആവുകയുംചെയിതു, എന്‍.ഒ.സി കേസിൽ ജയിലിൽ ആയ മലയാളി കഴിഞ്ഞ ദിവസം മോചിതനായിരുന്നു. എന്നാൽ ആറുവർഷങ്ങൾ ക്കിപ്പുറം എന്‍.ഒ.സി നിയമം എടുത്തുകളയുമ്പോൾ ഒമാൻ തൊഴിൽ മേഖല ഉണരും എന്നത് എന്നത് തീർച്ചയാണ്.