ദമ്മാം : സൗദി അറേബ്യയില്‍ ആശ്രിത വിസയില്‍ കഴിയുന്ന പ്രവാസികളുടെ 21 വയസ് പൂര്‍ത്തിയായ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് സൗദി പാസ്പോര്ട്ട്സ് ഡയറക്ടറേറ്റ് അറിയിച്ചു . പ്രവാസികള്‍ക്ക് തങ്ങളുടെ 21 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടിയുടെ ഇഖാമ പുതുക്കണമെങ്കില്‍, മകന് വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കാനുള്ള രേഖകളും ഒപ്പം നൽകണം .
പ്രവാസികളായ മാതാപിതാക്കളുടെ ആശ്രിയ വിസകളില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന ആണ് മക്കള്‍ക്ക് 25 വയസ് തികയുമ്പോള്‍ സ്പോണ്‍സര്‍ഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റണമെന്നും നിബന്ധന ഉണ്ട് . കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്ന സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കണം . പ്രവാസികളുടെ ആശ്രിത വിസയില്‍ താമസിക്കുന്ന പെണ്മക്കളുടെ ഇഖാമ പുതുക്കാന്‍ അവര്‍ വിവാഹിതരല്ലെന്ന് തെളിയിക്കുന്ന രേഖകകൾ സമർപ്പിക്കണം .