കുവൈറ്റ് : അറുപതോ അതിനു മുകളിലോ പ്രായമുള്ളവരും ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ സർക്കാർ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2000 ദിനാര്‍ വാര്‍ഷിക ഫീസ് വര്‍ക്ക് പെര്മിറ്റ്പുതുക്കുന്നതിനായി നൽകേണ്ടത് . ഈ പ്രായപരിധിയിലുള്ളവർക്ക് വേണ്ട ആരോഗ്യ ഇൻഷുറൻസിന് പുറമേയാണിത്. ഹെൽത്ത് ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തു വരും. വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായി കുവൈത്ത് മന്ത്രിസഭ വാണിജ്യ വ്യവസായ മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മൂന്ന് നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. ഈ നിർദേശങ്ങൾ പ്രകാരമാണ് 2000 ദിനാർ വാർഷിക ഫീസും ഒപ്പം ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്ന ഇൻഷുറൻസും ഏർപ്പെടുത്തി റസിഡൻസി പുതുക്കി നൽകുന്നതും .