മനാമ : വിലകയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് ആക്കുന്ന നികുതി നിർദേശങ്ങൾ പിൻവലിക്കണം എന്ന് ബഹ്റൈൻ ഒഐസിസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ആളുകൾക്ക് ഡീസൽ – പെട്രോൾന് സംസ്ഥാന സർക്കാർ അധിക നികുതി ഈടാക്കാൻ ഉള്ള തീരുമാനം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം ഉണ്ടാകുമെന്ന് മനസ്സിലാക്കാൻ സാമ്പത്തിക ശാസ്ത്രം പഠിക്കണം എന്നില്ല. നിത്യോപയോഗ സാധനങ്ങൾ ആയ അരിയും, പച്ചക്കറിയും, പാലും, പഴങ്ങളും അടക്കം എല്ലാ സാധനങ്ങളും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ ഡീസൽന്റെ വിലയിൽ വരുത്തുന്ന ഓരോ പൈസയുടെയും വർധന ജനജീവിതം ദുഷ്കരമാക്കും. പ്രവാസികൾ വളരെ കാലമായി ആവശ്യപെടുന്ന പെൻഷൻ വർധനവ് ഈ ബഡ്ജറ്റിലും ഇല്ല എന്നത് പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന വഞ്ചനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും വർധന പ്രഖ്യാപിച്ചതാണ്. പ്രവാസികളെ സഹായിച്ചു എന്ന് കാണിക്കാൻ വേണ്ടി എയർടിക്കറ്റ് ന് വർദ്ധനവ് പരിഹരിക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്തിയതായി കാണുവാൻ സാധിക്കുന്നു, പക്ഷെ ഈ തുക എങ്ങനെ വിനിയോഗിക്കും എന്ന് ഒരു നിർദേശവും ഇല്ല. പ്രവാസികളിൽ ബഹു ഭൂരിപക്ഷം ആളുകൾക്കും കമ്പനികൾ ആണ് ടിക്കറ്റ് നൽകുന്നത്. ടിക്കറ്റ് കൊടുക്കുക എന്നത് കമ്പനികളുടെ ഉത്തരവാദിത്തം ആണ്. അല്ലാതെ വിസയും മറ്റ് സൗകര്യവും ഇല്ലാത്ത ആളുകളെ സഹായിക്കുക എന്നത് എംബസിയുടെചുമതലയാണ്. ടിക്കറ്റിന് വേണ്ടി മാറ്റി വച്ചിട്ടുള്ള തുക പാവപ്പെട്ട പ്രവാസികളുടെയും, മുൻ പ്രവാസികളുടെയും ചികിത്സക്ക് വേണ്ടി മാറ്റിവച്ചിരുന്നെങ്കിൽ കൂടുതൽ പ്രയോജനം ആകുമായിരുന്നു. പ്രവാസികളോടോപ്പം, നാട്ടിലെ പാവപ്പെട്ട ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ബജറ്റ് നിർദേശങ്ങൾ അടിയന്തിരമായി പിൻവലിക്കണം എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.