മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 33 വയസുകാരിആണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ 11-മത്തെ കോവിഡ് മരണമാണിത് . മലയാളി ഡോക്ടർ രാജേന്ദ്രൻ നായർ അടക്കം മരിച്ചതിൽ ഏഴു പേരും വിദേശികളാണ്നാലുപേർ സ്വദേശികളും. 16 പേർ തീവ്ര പരിചരണത്തിൽ കഴിയുകയാണെന്ന് ഒമാൻ ആരോഗ്യമത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.