മസ്കറ്റ് : ഒമാനിൽ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് ചികിത്സയിലുള്ളത്.16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സ നൽകി പരിശോധനാ സാമ്പിളുകൾ എടുത്തിരുന്നതായി നാട്ടിലുള്ള സുഹൃത്ത് പറഞ്ഞു.വ്യാഴാഴ്ചയാണ് രോഗ വിവരം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതർ താമസ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി. മലയാളിയുടേതടക്കം ഒമ്പത് രോഗബാധകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ ഒമാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഇതു വരെ 13 പേരാണ് രോഗ വിമുക്തി നേടിയിട്ടുള്ളത്.