റിപ്പബ്ലിക് ദിനാഘോഷം – എംബസ്സിയിൽ പതാക ഉയർത്തും

ബഹ്‌റൈൻ : ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 ചൊവ്വാഴ്ച രാവിലെ 7.30 ന് ഇന്ത്യന്‍ എംബസ്സിയിൽ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പതാകയുയര്‍ത്തിയ ശേഷം ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും.വൈകുന്നേരം 7 ന് ഓണ്‍ലൈനില്‍ ആഘോഷ പരിപാടികള്‍ നടക്കും .കോവിഡ് -19 സാഹചര്യവും പരിഗണിച്ചു സംഘടിപ്പിക്കുന്ന ചടങ്ങായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു . പതാക ഉയര്‍ത്തല്‍ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുമെന്നും എംബസി അധികൃതർ അറിയിച്ചു