ഒമാൻ റസിഡന്റ് കാർഡുകളുടെ മുഖച്ഛായ മാറുന്നു.

resident-cardമസ്കറ്:ഒമാനിൽ താമസിക്കുന്നവർക്കും,സ്വദേശികൾക്കും ഇനിമുതൽ പുതുപുത്തൻ തിരിച്ചറിയൽ കാർഡ്. കൂടുതൽ സാങ്കേതികത്വംവും സുരക്ഷയും ഉൾപ്പെടുത്തിആണ് പുതിയ കാർഡ് പുറത്തിറക്കിയിരിക്കുന്നത്,നവംബർ 20കഴിഞ് വിസ ലഭിക്കുന്ന പ്രവാസികൾക്കും,നവംബർ 20ന് ശേഷം പുതുക്കുന്ന റസിഡന്റ് കാർഡുകളും ഇനിമുതൽ പുതിയ കാർഡ് ലഭിച്ചു തുടങ്ങും. നിലവിൽ സമയപരിധി ഉള്ള റസിഡന്റ് കാർഡുകൾക്ക് ഇത് ബാധകമല്ല,വാലിഡിറ്റി തീർന്ന് പുതുക്കുന്ന പക്ഷം പുതിയ കാർഡ് ലഭിച്ചു തുടങ്ങും.കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ വന്നതോടെ കൃതൃമ കാർഡുകൾ രാജ്യത്ത് ഇല്ലാതാകുമെന്നും മാത്രാലയം പ്രതീക്ഷിക്കുന്നു.നാലാം തലമുറയിലുള്ള പുതിയ ചിപ്പ് കാർഡിൽ ഉള്പെടുത്തിയതോടെ കൂടുതൽ മെമ്മറിയും,സ്റ്റോറേജൂം ഉണ്ടാകും,വരും കാലങ്ങളിൽ റസിഡന്റ് കാർഡ് കൂടുതൽ ഇലട്രോണിക്‌ സംവിധാങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്.പുതിയ കാർഡിൽ ഒരു പ്രധാന ഫോട്ടോയോടൊപ്പം തന്നെ ഒരു ചെയറിയ ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ട്.