മനാമ: റദ്ദായതോ കാലാവധി കഴിഞ്ഞതോ ആയ എല്ലാ റസിഡൻറ് പെർമിറ്റുകളുടെയും കാലാവധി ഇൗ വർഷം അവസാനം വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻറ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. ഓട്ടോമാറ്റിക്കായി ഒരുവർഷത്തേക്ക് പുതുക്കി ലഭിക്കും .സൗജന്യമായാണ് കാലാവധി നീട്ടിക്കൊടുക്കുന്നത്. റസിഡൻറ് പെർമിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഇൗ വർഷം അവസാനം വരെ ഒഴിവാക്കിയിട്ടുമുണ്ട്. കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇതിനും അപേക്ഷയോ ഫീസോ ആവശ്യമില്ല. വിസ കാലാവധി കഴിഞ്ഞ നിരവധി പ്രവാസികൾക്ക് ആശ്വാസകരമാണ് ഇൗ തീരുമാനം.