ദമാം: നാല് പതിറ്റാണ്ട് നീണ്ട സൗദി പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന വാഴക്കാട് കൂട്ടായ്മയുടെ കാര്യദര്‍ശി ടി.കെ.കെ. ഹസ്സന് വാഴക്കാട് നിവാസികള്‍ യാത്രയയപ്പ് നല്‍കി. അല്‍ കോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നാട്ടുകാരായ നിരവധി പേര്‍ പങ്കെടുത്തു. മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വാഴക്കാട് വെല്‍ഫെയര്‍ സെന്‍റര്‍ പ്രസിഡന്‍റ് പി.കെ. അബ്ദുല്‍ ഹമീദ് കൂട്ടായ്മയുടെ ഉപഹാരം ടി.കെ.കെ ഹസ്സനും സഹധര്‍മ്മിണി ആയിശ ഹസ്സനും സമ്മാനിച്ചു. ഹ്യസ്വ സന്ദര്‍ശനത്തിന് ദമാമിലെത്തിയ വാഴക്കാട്ടെ പൗരപ്രമുഖനായ ഒ.കെ ഹുസൈന്‍ മാസ്റ്റര്‍ പരിപാടി ഉത്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സി.കെ.ജാവിശ് അഹ്മദ്, നജീബ് അരഞ്ഞിക്കല്‍, നസീബ് വാഴക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.കെ.കെ.ഹസ്സന്‍ മറുപടി പ്രസംഗം നിര്‍വ്വഹിച്ചു. പ്രവാസ ലോകത്തെ യുവാക്കള്‍ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവതയിലേക്ക് വരുന്നതോടൊപ്പം തന്നെയും സ്വന്തം ഭാവിയെ ക്യയാത്മകമാക്കുവാന്‍ ശ്രദ്ധയോടെ പ്രവാസ കാലം ചലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരിക്കെ 1982 ദമാമിലെത്തിയ ടി.കെ.കെ ഹസ്സന്‍ പതിനാറ് വര്‍ഷത്തോളം സൗദി അറാംക്കോയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ടെക്നോ സെര്‍വ് കമ്പനിയിലെ 19 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പ്രവാസ ജീവിതത്തിന് വിരാമം നല്‍കിയത്. വാഴക്കാട് വെല്‍ഫെയര്‍ സെന്‍ററിന്‍റെ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം സെന്‍ററിന്‍റെ നിരവധി ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയിട്ടുണ്ട്. ദമാം കിസ്മത്ത് കൂട്ടായ്മയുടെ ആദരവ് ലഭിച്ചിട്ടുണ്ട്. മക്കളായ ഷബീറും, ഷംലയും, ഷിജിലും ഷാഹിറും ദമാമിൽ പ്രവാസികളാണ്. ദമാമിലെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ നജീബ് അരഞ്ഞിക്കൽ മരുമകനാണ്. നശ് വ മുജീബ് ഖിറാഅത്ത് നടത്തിയ പരിപാടിക്ക് ഹമീദ് സ്വാഗതവും നഫീര്‍ തറമ്മല്‍ നന്ദിയും പറഞ്ഞു. ഷബീര്‍ ആക്കോട്, റഷീദ്, ഷാഹിര്‍, പി.പി. മുഹമ്മദ്, ഉനൈസ്, ഒ.കെ. ഫവാസ്, റഹ് മത്ത് കൊയങ്ങോറൻ, അഫ്‌താബ് എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി