ബഹ്റൈൻ : ഇഫ്താർ കാനോൻ വെടി വെപ്പ് നടക്കുന്നതിനിടയിലേക്കു ഓടിച്ചെന്ന കൊച്ചു കുട്ടിയെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യഗസ്ഥനെ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അഭിനന്ദിച്ചു . നോർത്തേൺ ഗവര്‍ണറേറ്റിലെ കമ്മ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥനായ ഫാദിൽ അബ്ദുൽമീർ സൽമാൻ ആണ് അപകടത്തിൽ നിന്നും കുട്ടിയെ രക്ഷപെടുത്തിയത് . അടിയന്തര സാഹചര്യത്തിൽ ഉദ്യോഗസ്ഥൻ നടത്തിയ പ്രവർത്തനം പ്രചോദനം ആണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു .