ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കും – ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം

ബഹ്‌റൈൻ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22ാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ട അഭിവന്ദ്യ ഡോ .തിയഡോഷ്യസ് മാർത്തോമ്മാ
മെത്രാപ്പോലീത്ത തിരുമേനിക്ക് ബഹ്റിൻ മാർത്തോമ്മ ഇടവകയുടെ
അനുമോദനാശംസകൾ .2020 ഡിസംബർ 18 വെള്ളിയാഴ്ച്ച
രാവിലെ 10.30 ന്ബഹ്റൈൻ മാർത്തോമ്മാ ഇടവക ZOOM PLATFORM-ൽ ക്രമീകരിക്കപ്പെടുന്ന സമ്മേളനത്തിൽഅഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയെ ബഹ്റിൻ മാർത്തോമ്മ ഇടവക ആദരിക്കുന്നതായിരിക്കും.തുടർന്ന് ക്രമീകരിക്കപ്പെട്ടിരിക്കുന്ന സമ്മേളനത്തിൽ COVID 19 പ്രതിസന്ധി കാലഘട്ടത്തിൽ തങ്ങളുടെ ജീവൻ തൃണവൽഗണിച്ച് കോവിഡ് വിഭാഗത്തിൽ പ്രവർത്തിച്ചവരായ ബഹ്റിൻ മാർത്തോമ്മാ ഇടവക അംഗങ്ങളായ മുൻനിര ആരോഗ്യ പ്രവർത്തകരെ ബഹ്റിൻ ദേശീയദിനത്തോടനുബന്ധിച്ച് ആദരിക്കുവാൻ ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം തീരുമാനിച്ചിരിക്കുന്നു .സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന HADATH TAKRIM – An Honouring Event എന്ന പ്രസ്തുത സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കുന്നതാണ്. കേരള ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി . കെ.കെ.ഷൈലജ , കേരള മുൻ DGP ശ്രീ. ജേക്കബ് പുന്നൂസ് IPS, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ Rev.Fr. Davis Chiramel എന്നിവർ ആശംസകൾ അറിയിക്കുന്നതും ആയിരി ക്കും.