ബഹ്‌റൈനിൽ പള്ളികളിൽ ജുമുഅ ഒഴികെയുള്ള അഞ്ചു നേര നമസ്കാരങ്ങളും ഇന്ന് മുതൽ പുനരാരംഭിക്കും

ബഹ്‌റൈൻ : ഇത് സംബന്ധിച്ചു ഇസ്ലാമിക നീതിന്യായ കാര്യ മന്ത്രാലയം ആണ് അറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് നാല് മുതൽ പുലർച്ചെയും ഉച്ചക്കും വൈകുന്നേരങ്ങളിലുമായുള്ള സുബഹി , ളുഹർ , അസർ നമസ്കാരങ്ങൾ മാത്രമായി പള്ളികൾ തുറന്നിരുന്നു . ഇന്ന് മുതൽ മഗ് രിബ് , ഇശാ നമസ്കാരങ്ങൾ കൂടി ആരംഭിക്കും . കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചായിരിക്കണം പള്ളികളിൽ എത്തിച്ചേരുവാൻ . എന്നാൽ വെള്ളിയാഴ്ച നമസ്‌കാരമായ ജുമുഅഃ പുനരാരംഭിക്കുന്നത് സംബന്ധിച്ചു ഇതുവരെ തീരുമാനം ആയിട്ടില്ല . കോവിഡിനെ തുടർന്ന് കഴിഞ്ഞ വര്ഷം മാർച്ച് ഇരുപത്തി എട്ടു മുതലാണ് പള്ളികളിലെ പ്രാത്ഥനകൾ നിർത്തിവച്ചത് . ഓഗസ്ത് 28 മുതൽ ചില നമസ്കാരങ്ങൾ പുനരാരംഭിച്ചിരുന്നു എന്നാൽ ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി പതിനൊന്നു മുതൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു