മനാമ : ബഹ്റിനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂലൈ രണ്ടു വരെ നീട്ടിയതായി അധികൃതർ. ഇന്ന് ചേർന്ന പ്രത്യേക ഏകോപന സമിതി യോഗത്തിൽ ആണ് തീരുമാനമായത് യോഗത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ അധ്യക്ഷത വഹിച്ചു.കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു . ജൂൺ ഇരുപത്തി അഞ്ചു വരെ ആയിരുന്നു മുൻപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്