ബഹ്റിനിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ട നീന്തൽ കുളങ്ങൾ ,ജിംനേഷ്യങ്ങൾ, കളി സ്ഥലങ്ങൾ എന്നിവ അടുത്ത മാസം ആറിന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു . പ്രതിരോധ നിർദേശങ്ങൾ പൂർണമായി പാലിച്ചായിരിക്കണം ഇവയുടെ പ്രവർത്തനമെന്നും അധികൃതർ വ്യക്തമാക്കി . ബഹ്റിനിൽ കുടുങ്ങി കിടക്കുന്ന സൗദി സ്വദേശികൾക്കു ഇനി കോസ് വേ വഴി നാട്ടിലെത്താം . ഇത് സംബന്ധിച്ചു നിർദേശം ബഹ്റിനിലെ സൗദി എംബസി പുറപ്പെടുവിച്ചു . ബലീ പെരുന്നാളിന് ശേഷം കോസ്വേ പൂർണമായി യാത്രക്കാർക്കായി തുറന്നു കൊടുക്കുമെന്നും സൂചന ഉണ്ട്