മനാമ : ബഹ്റൈൻ മാർത്തോമ പള്ളിയിൽ പുതുയായി ചുമതലയേറ്റ വികാരി റെവ: ഡേവിഡ് വി ടൈറ്റസ് ബഹ്റൈൻ പ്രതിഭ ഓഫീസ് സന്ദർശിച്ചു ബഹ്റൈൻ പ്രതിഭ നേതാക്കളുമായി കൂടികാഴ്ച നടത്തി. പ്രവാസികൾക്കിടയിലും നാട്ടിലും ബഹ്റൈൻ പ്രതിഭ നടത്തി വരുന്ന പ്രവർത്തനങ്ങളെ കുറിച്ചു മനസിലാക്കിയിട്ടുണ്ടെന്നും കോവിഡ് കാലത്തു പ്രതിഭ നടത്തിയ ഇടപെടലുകളുടെ ഭാഗമായി സഹായം ലഭിച്ച നിരവധിപേരെ നേരിൽ പരിചയപ്പെടുക വഴി പ്രതിഭയുടെ ഇടപെടലുകൾ മാതൃകാപരമാണ് എന്ന് മനസിലാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.സാമൂഹ്യ – ജീവകാരുണ്യ രംഗത്ത് പ്രതിഭ നടത്തിവരുന്ന മാതൃകാപരമായ ഇടപെടലുകൾ തുടരണമെന്നും അത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ മാറി വരുന്ന സാമൂഹ്യ സാഹചര്യത്തിൽ മതേതര ജനാതിപത്യ പ്രസ്ഥാനങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരുന്നതായും നാടിൻറെ നന്മയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൂടിക്കാഴ്ചയിൽ ബഹ്റൈൻ പ്രതിഭ നേതാക്കളായ പി ശ്രീജിത്ത് , സി വി നാരായണൻ , സുബൈർ കണ്ണൂർ , എൻ.വി. ലിവിൻ കുമാർ, കെഎം സതീഷ് എന്നിവർ സംബന്ധിച്ചു.