ബഹ്‌റിനിൽ വാഹനങ്ങളുടെ റെജിസ്ട്രേഷൻ സ്റ്റിക്കർ ഇനിമുതൽ വാഹനങ്ങളിൽ പതിക്കേണ്ടതില്ല

ബഹ്‌റൈൻ : വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്റ്റിക്കർ പതിക്കേണ്ടതില്ലെന്ന് ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് കേണൽ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾവഹാബ് അൽ ഖലീഫ അറിയിച്ചു. ഇ- സർവീസുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് ആർ.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കടലാസ് രൂപത്തിൽ നിന്ന് മാറ്റി ഇലക്ട്രോണിക് രൂപത്തിലാക്കിയതിനെ തുടർന്നാണിത് ഈ നടപടി ,ഇ-രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതിലൂടെ രജിസ്ട്രാറിന് എല്ലാ നടപടികളും ഇ- ഗവണ്മെന്റ് പോർട്ടൽ വഴി പൂർത്തീകരിക്കുവാൻ സംവിധാനം ഉണ്ടാവും . പോലീസ് ആവശ്യപ്പെടുമ്പോൾ ഈ പേ മെൻറ് റെസിപ്റ്റുകൾ നൽകണം. വാഹനത്തിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പതിക്കാത്തതിന്റെ പേരിൽ നടപടിയെടുക്കുകയോ, പിഴ ചുമത്തുകയോ ചെയ്യില്ലെന്ന് ജനറൽ ഡയറക്ടർ അറിയിച്ചു.