ബഹ്റൈൻ : പൂർണമായും മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ഇൻഷോട്ട് മൊബൈൽ എഡിറ്റിംഗ് അപ്പ്ലിക്കേഷൻ വെച്ച് എഡിറ്റ് ചെയ്ത് പരിചിതമായ സിനിമകളിലേയും ആൽബത്തിലേയും പാട്ടുകളും , ബി ജി എം എന്നിവ ഉപയോഗിച്ചു ബഹ്റൈൻ പ്രവാസികൾ നിർമ്മിച്ച നാൽപതു മിനിറ്റു ദൈർഖ്യമുള്ള മൊബൈൽ ഫിലിം പ്രദര്‍ശനത്തിനൊരുങ്ങുന്നു .കെട്ടുറപ്പുള്ള കഥയോ തിരക്കഥയോ ആണെന്നുള്ള അവകാശ വാദങ്ങൾ ഉന്നയിക്കുന്നില്ലെന്നും ഒരു കൂട്ടായ്മയുടെ പരിശ്രമ ഫലമായിട്ടാണ് ഫിലിം നിര്‍മിച്ചതെന്നും പിന്നണി പ്രവർത്തകർ പറയുന്നു .ഒരുകൂട്ടം പ്രവാസികളുടെ ഒരു അഭിനയമോഹം.
അതിന്റെ ഒപ്പo ഒരു മലയാള സിനിമയിലെ ഒരു സൂപ്പർ താരത്തിന്റെ ഇൻപറേഷൻ വാക്കുകളും ഫിലിം ചെയ്യാൻ പ്രേരിപ്പിച്ചെന്നും , കോവിഡ് മഹാമാരിക്കിടെ പ്രവാസ ലോകത്തെ ജോലി തിരക്കിനടയിലും ഇതിലെ ഓരോ അഭിനേതാക്കളും എത്രത്തോളം അവരവരുടെ വേഷം ചെയ്തിട്ട് ഉണ്ട് എന്നുള്ള വിലയിരുത്തൽ പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടതെന്നും പിന്നണി പ്രവർത്തകർ പറയുന്നു . ഷോർട് ഫിലിം മലർവാടിയുടെ യൂട്യൂബ് ചാനൽ വഴി ആണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത് .
Camera: Nagarajan
Editing: Fasi Sagar & Nagarajan
Story/screenplay/Dialogue/Direction
Fasi sagar(Faisal mammu)