റിയാദ് : റിയാദില്‍ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ മലയാളിയ്ക്ക് പരിക്ക്. കൊല്ലം ഓച്ചിറ സ്വദേശി ലൈജു(40)വിനു നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് അടിച്ച് ബോധംകെടുത്തിയ ശേഷം പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്.റിയാദിലെ ഷുമൈസ് ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയ്ക്ക് പിന്നില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സെയില്‍സ്മാനായി ജോലിനോക്കി വന്നിരുന്ന ലൈജു വാന്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രണം നടന്നത്. പോക്കറ്റില്‍ നിന്നും പഴ്സ് എടുക്കാനുള്ള ശ്രമം തടഞ്ഞതോടെ ഇരുന്പ് ദണ്ഡ് ഉപയോഗിച്ച് ലൈജുവിന്‍റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തുകയായിരുന്നു.