ബഹ്റൈൻ : ജനിച്ച ആറുമാസം കഴിഞ്ഞപ്പോൾ കേൾക്കുന്ന പാട്ടുകളുടെ വരികളുടെ താളം കേട്ട് പാടാൻ ശ്രമിക്കുന്ന റിതു എന്ന റിച്ചു കുട്ടൻ ഇത്രയും വലിയ ആരാധകർ ഉണ്ടാകുമെന്ന് ആരും കരുതി കാണുകയില്ല .എന്നാൽ കുറച്ചു വര്ഷങ്ങള്ക്കു ശേഷം പാട്ട് പാടുന്ന കഴിവ് കൂടുതൽ വളർത്തുവാൻ ഒരു സംഗീത ടീച്ചറെ ഏർപ്പാടുചെയുവാൻ തുടങ്ങിയപ്പോൾ ആണ് , ടോപ് സിംഗറിൽ കുട്ടി പാട്ടുകാർക്കായി ഓഡിഷൻ നടക്കുന്ന വിവരം ലഭിച്ചത് .ദൃഢനിച്ഛയതോടെ ഓഡിഷനിൽ പങ്കെടുക്കാൻ തീരുമാനിച്ചു . പിന്നീടങ്ങോട്ട് ഓരോ മനുഷ്യരുടെയും ഹൃദയത്തിൽ മനോഹര ശബ്ദം കൊണ്ട് ചേക്കേറുവാൻ തുടങ്ങി . വിധികർത്താക്കളുടെ മനം കവരുവാൻ അധികം സമയം വേണ്ടി വന്നില്ല. പാട്ടുകൊണ്ട് ഹൃദയങ്ങൾ മോഷ്ടിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ കള്ളൻ എന്ന് ആലങ്കാരികമായി വിധികർത്താവും സംഗീത സംവിധായകനും ഗായകനുമായ എം ജയചന്ദ്രൻ പറഞ്ഞിരുന്നു. എം . ജി ശ്രീകുമാർ അടക്കമുള്ള ഓരോ പ്രശസ്തരും പ്രത്യേക പ്രശംസകൾ റിതുവിന് നൽകി അങ്ങനെ റിതു എന്ന റിച്ചു കുട്ടൻ രൂപം കൊണ്ടും ശബ്ദംകൊണ്ടും ശ്രദ്ധേയനായി. ടോപ് സിംഗർ തരാം ഇന്ന് ബോളിവുഡിൽ അത്ഭുതപ്പെടുത്തുകയാണ് .സോണി ടി വി സൂപ്പർ സ്റ്റാർ സിംഗറിലൂടെ ഇപ്പോൾ ഹിന്ദിയിൽ വിസ്മയം തീർത്തു റിതുരാജ് ജെഡ്ജസിനെ അത്ഭുതപെടുത്തിയിരിക്കുകയാണ് . എത്ര പ്രയാസം ഉള്ള ഗാനം പോലും വളരെ എളുപ്പത്തിൽ ഇന്ന് റിതു പാടും .കഴിഞ്ഞ ദിവസം ബഹ്റൈൻ മലയാളികൾക്കും റിതു വിൻ്റെ പാട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി.ബഹ്റൈൻ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല അസ്സോസിഅയേഷൻ നടത്തിയ പരിപാടിയിൽ പങ്കെടുക്കാനാണ് റിച്ചു ആദ്യമായി തന്റെ പിതാവായ ജീവ രാജ്നോടൊപ്പം ബഹ്റൈനിൽ വന്നു ചേർന്നത് . കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പരുപാടിയിൽ മുഖ്യാതിഥി ആയിരുന്നു . മറ്റ് എല്ലാ പരിപാടികളേക്കാളും റിതുവിന്റെ പാട്ട് കേൾക്കാൻ ഒപ്പം താളം പിടിക്കാനും അവിടെയെത്തിയ മിക്കവരും അണിനിരന്നു.റിതുവിനോടൊപ്പം ഫോട്ടോ എടുക്കുവാനും ആളുകളുടെ തിരക്കായിരുന്നു . ഒരു ഭാവ വ്യത്യാസങ്ങളും കൂടാതെ തൻ്റെ പ്രേക്ഷകരെ ഒരിക്കൽ കൂടി അത്ഭുതപെടുത്തിയാണ് റിതു മടങ്ങിയത് .