റിയാദിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു.

റിയാദ്‌. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു.മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32) മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍(ഏഴ്), റിഷാന്‍( നാല്) ഫാറൂഖിന്റെ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവര്‍ അല്‍ ഉല ആശുപത്രിയിലാണ്.മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനുശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടം. ഫാറൂഖിന്റെ മാതാപിതാക്കാള്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു.