മസ്കത്ത്: ക്ലാസിക്കൽ നൃത്ത പഠനത്തിനായി ആർജേസ് ഇൻസ്റ്റിറ്റ്യൂഷൻ റുവിയിൽ ബാങ്ക് സുഹാർ ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി.നർത്തകനും കൊറിയോഗ്രാഫറുമായ നാട്യശ്രീ ആർ.എൽ.വി രതീഷ് ജെയിംസ് ഉദ്ഘാടനം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും ഇവിടെ നൃത്ത പരിശീലനം നൽകുക.നടിയും നർത്തകിയുമായ ശോഭനയുടെ ശിക്ഷണത്തിൽ നിരവധി വിദേശ രാജ്യങ്ങളിൽ നൃത്തമവതരിപ്പിച്ച രതീഷ് ജെയിംസ്, ഭരതനാട്യത്തിൽ ബിരുദ, എം.എ റാങ്ക് ജേതാവ് കൂടിയാണ്. കേരളത്തിൽ അഞ്ച് നൃത്ത വിദ്യാലയങ്ങളുടെ ഡയറക്ടറും ഗുരുനാഥനുമാണ് അദ്ദേഹം. കുട്ടികൾക്കും മുതിർന്നവർക്കും വീട്ടമ്മമാർക്കും, പുരുഷന്മാർക്കും പ്രത്യേകം ക്ലാസുകളുുണ്ടായിരിക്കുമന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാരതത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിക്കാനും ചാനലുകളിലും റിയാലിറ്റി ഷോ കളിലും പങ്കെടുക്കാനുള്ള നിരവധി അവസരങ്ങൾ പുതു തലമുറക്ക് ഒരുക്കി കൊടുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെ ശാസ്ത്രീയത ഒട്ടും ചോർന്നു പോകാതെ ചിട്ടയോടും അടിസ്ഥാന പരവുമായി മാത്രമായിരിക്കും ക്ലാസ്സുകളെന്ന് സ്ഥാപന ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 94693945, 94788290 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.