കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​നു​ള്ള ഒമാന്റെ ദേ​ശീ​യ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി റോ​യ​ൽ കോ​ർ​ട്ട് അ​ഫ​യേ​ഴ്‌​സ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി

ഒമാൻ:കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​നു​ള്ള ഒമാന്റെ ദേ​ശീ​യ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി റോ​യ​ൽ കോ​ർ​ട്ട് അ​ഫ​യേ​ഴ്‌​സ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി.ഒമാനിലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ശു​ദ്ധ​മാ​യ ഊ​ർ​ജം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ഭാ​ഗ​മാ​യാ​ണി​ത്. വി​വി​ധ ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യു​ടെ തു​ട​ക്ക​മാ​യാ​ണ്​ ഈ ​സം​രം​ഭ​ത്തെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ നി​ല​വി​ലു​ള്ള കാ​റു​ക​ൾ ക്ര​മേ​ണ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ മാറും . സു​ൽ​ത്താ​ന്റെ രാ​ജ​കീ​യ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലേ​ക്കു​ള്ള ചു​വ​ട്​ മാ​റ്റ​മെ​ന്ന്​ ആ​ർ.​സി.​എ സെ​ക്ര​ട്ട​റി ജ​ന​റ​ൽ നാ​സ​ർ ബി​ൻ ഹ​മൂ​ദ് അ​ൽ കി​ന്ദി പ​റ​ഞ്ഞു. ശു​ദ്ധ​മാ​യ ഊ​ർ​ജം ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത പ​റ്റി സു​ൽ​ത്താ​ൻ എ​പ്പോ​ഴും ഊ​ന്നി​പ്പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ഈ ​ന​ട​പ​ടി വ​രു​ന്ന​തെ​ന്നും ഇ​ത് കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലും ഇ​ന്ധ​ന ജ്വ​ല​ന​വും കു​റ​ക്കു​ന്ന​തി​ന് നി​സ്സം​ശ​യ​മാ​യും സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു