യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് അടുത്ത വര്‍ഷത്തോടെ പൂർത്തിയാകും

97622ഫുജൈറ: ഒമാനും യുഎഇയും തമ്മിലുളള ബസുയാത്രകള്‍ ഇനി കൂടുതല്‍ സുഖകരമാകുന്നു. ഒപ്പം ഹ്രസ്വവും. പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തിലേക്കാണ് ഇരുരാജ്യങ്ങളും തമ്മിലുളള അകലം കുറയുന്നത്. അടുത്ത കൊല്ലം മുതലാണ് ഈ സൗകര്യങ്ങള്‍ നിലവില്‍ വരിക. ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് റോഡെന്ന ആറ് വരി അതിവേഗ പാത ഇപ്പോള്‍ മെലയ റോഡിനെ ഫുജൈറയുമായി ബന്ധിപ്പിക്കുന്നു. ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കിഴക്കന്‍ തീരത്തേക്കുളള ദൂരവും ഇത് കുറയ്ക്കുന്നു. അതിവേഗ പാത ദീര്‍ഘിപ്പിച്ച് ബൈപാസ് ചെയ്യുന്നതോടെ രണ്ട് പരസ്പരം ബന്ധിപ്പിക്കുന്ന ഹൈവേകളും ഉണ്ടാകും. ഇതിലൊന്ന് ഇ99 അല്ലെങ്കില്‍ കിഴക്കന്‍ തീര പാത റോഡിനെയും രണ്ടാമത്തെ റോഡ് ഇ102 അല്ലെങ്കില്‍ ഷാര്‍ജ -കാല്‍ബയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായിരിക്കും. ചരക്കുകടത്തിനും സന്ദര്‍ശകര്‍ക്കും ഏറെ പ്രയോജനകരമായിരിക്കും പുതിയ റോഡുകളെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍ ഓരോ വശത്തേക്കും 2400 വാഹനങ്ങളാകും കടന്ന് പോകുക. രാജ്യാന്തര ഡ്രൈവര്‍മാര്‍ക്കും ഇത് ഏറെ ഗുണകരമാകും. നാലരക്കിലോമീറ്ററുളള ഒന്നാംഘട്ടത്തിനായി 28.24 ദിര്‍ഹമാണ് ചെലവ്.