ഇസ ടൗണ്‍ എജ്യുക്കേഷന്‍ ഡിസ്ട്രിക്ക്ടിലേക്ക് പുതിയ റോഡ് തുറന്നു

മനാമ: കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റി അഫയേഴ്‌സ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രി ഇസാം ബിന്‍ അബ്ദുള്ള ഖലാഫ് ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഇസ ടൗണ്‍ എജ്യുക്കേഷന്‍ ഡിസ്ട്രിക്ടിലേക്ക് പുതിയ പ്രവേശന കവാടം തുറന്നു.സേക്രഡ് ഹേര്‍ട്ട് സ്‌കൂള്‍, ഷെയ്ഖ് അബ്ദുള്ള സ്‌കൂള്‍ എന്നിവയ്ക്കിടയില്‍ ഷെയ്ഖ് സല്‍മാന്‍ റോഡുമുതല്‍ റോഡ് 4109 വരെ ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതിനായി പുതിയ രണ്ട് വഴി റോഡാണ് തുറക്കുന്നത്. ഡിസംബര്‍ 16 റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് നടപടി. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്ന ഏറ്റവും പുതിയ വര്‍ക്കാണിത്. റോഡിലെ തിരക്ക് നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.