കടലിൽ കുടുങ്ങിയ പൗരന്മാരെ രക്ഷപ്പെടുത്തി ആർ.ഓ.പി

Photo: ROP

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ കടലിൽ കുടുങ്ങിയ സ്വദേശികളെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പൊലീസ് (ആർഒപി).
മൽസ്യബന്ധനത്തിനായി കടലിൽ പോയഇവർ കഴിഞ്ഞ ദിവസം ഉണ്ടായ മോശം കലാവസ്ഥയിൽ കടലിൽ കുടുങ്ങിപ്പോവുകയായിരുന്നു .ഇവർക്കും രണ്ടു മസ്യ ബന്ധന ബോട്ടുകൾക്കും മുസന്ദം കോസ്റ്റ് ഗാർഡ് സഹായം നൽകി. രണ്ട് ബോട്ടുകളും ഖസബ് തുറമുഖത്തേക്ക് സുരക്ഷിതമായി എത്തിച്ചു എന്നും ROP ഒരു പ്രസ്താവനയിൽ പറഞ്ഞു.