അഭിനയത്തിന്റെ അരങ്ങേറ്റ നാളുകളിലൊന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ പോയ നായികയാണ് ഹണി റോസ്. എന്നാല്‍ രണ്ടാം വരവിൽ ന്യൂജനറേഷൻ ചിത്രങ്ങളുടെ ഭാഗമായി ഈ നായിക മാറി. ട്രിവാന്‍ഡ്രം ലോഡ്ജിലെ പ്രകടനത്തിലൂടെ തന്നെ ഹണി റോസ് സെക്സി ടാഗിനുള്ളില്‍ മാത്രം ഒതുങ്ങിപ്പോയി. അത്തരം കഥാപാത്രങ്ങളാണ് പിന്നീട് തേടിയെത്തിയവയെല്ലാം. എന്നാല്‍ കുമ്ബസാരത്തിലെ കഥാപാത്രത്തിലൂടെ സെക്സി ഇമേജില്‍ നിന്ന് ചുവട് മാറ്റം നടത്തി.ഇടയ്ക് തമിഴ് സിനിമയിലും ഒരു കൈ നോക്കി.അവിടേയും വിജയം കണ്ടില്ല. മലയാളത്തിലെ ഏതാനും സിനിമകളില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഏക ആശ്വാസം. ഈയിടെയായി സിനിമകളുടെ എണ്ണം കുറഞ്ഞതുകൊണ്ട് കോളജിൽ പഠിക്കാനും പോയി. ജിഷ വധം നടന്ന ശേഷം തന്റെ ധൈര്യമെല്ലാം പോയെന്നാണ് താരം പറയുന്നത്. വിവാഹം വേണ്ടെന്നു പറഞ്ഞു നടന്നിരുന്ന നടി ഇപ്പോൽ ഒരു പുരുഷന്റെ സാമീപ്യം ആഗ്രപിച്ചു തുടങ്ങിയിരിക്കുന്നു. എതൊരു സ്ത്രീയെ സംബന്ധിച്ചും വിവാഹം അത്യാവശ്യമാണ്. സ്ത്രീയില്ലാതെ പുരുഷനോ പുരുഷനില്ലാതെ സ്ത്രീയ്ക്കോ പൂര്‍ണതയില്ലെന്ന് ഹണി തിരിച്ചറിഞ്ഞിരിക്കുന്നു.എന്നുകരുതി ഏതെങ്കിലും ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ ഒന്നും ഹണി ഒരുക്കമല്ല. പറ്റിയ ഒരാള്‍ വരട്ടേ, എന്നിട്ടാകാം. പ്രണയവും വിവാഹവും. എന്ന തീരുമാനത്തിലാണ് ഹണി.ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളാണ് ഹണി റോസിന്റെ അടുത്ത ചിത്രം. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു
.