മസ്കറ്റ് :ബലി പെരുന്നളിനോട് അനുബന്ധിച്ച് 364 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 156 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ സുപ്രീം കമാന്‍ഡര്‍ എന്ന് അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.രണ്ട് മാസം മുൻപ് ഈദുൽഫിത്തർ പ്രമാണിച്ചു 156 തടവുകാരെ സുൽത്താൻ ഖാബൂസ് ബിൻ സൈദ് മോചിപ്പിചിരുന്നു,സുൽത്താൻ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും പെരുന്നാൾ ആശംസകൾ നല്കി.