മസ്കറ്റ്, റൂവി: വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം വിഭാഗം സംഘടിപ്പിച്ചുവരുന്ന ‘നോട്ടെക്’ പ്രദർശനത്തിെൻറ ദേശീയ തല പരിപാടി വെള്ളിയാഴ്ച വാദികബീര്‍ ഇബ്നു ഖല്ദൂന് പ്രൈവറ്റ് സ്കൂളിൽ നടക്കും. വൈകീട്ട് മൂന്നു മണിക്ക് എക്സിബിഷൻ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രഫഷനല്‍ രംഗത്തെ സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകൾ, ചര്‍ച്ചകള്‍, മത്സരങ്ങൾ, ആസ്വാദനങ്ങള്‍ എന്നിവ പരിപാടിയിൽ ഉണ്ടാകുംനവീന കണ്ടുപിടിത്തങ്ങളും ഉൽപന്നങ്ങളും അവതരിപ്പിക്കാൻ യുവ ഗവേഷകര്‍ക്ക് അവസരമുണ്ടാകും. സാങ്കേതിക മികവ് തെളിയിക്കുന്നതിനുള്ള മത്സരങ്ങള്‍, കരിയര്‍ എക്സ്പോ, സെമിനാര്‍ തുടങ്ങിയവ നടക്കും. ഓഫിസ് ഡിസൈനിംഗ് സോഫ്റ്റ്വെയറുകൾ, സോഷ്യല്‍ മീഡിയ ആപ്പുകള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍, ഇൻറര്‍നെറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍, കരിയര്‍ ഗൈഡന്‍സ് ഡോക്യുമെൻററി, ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്നീ മത്സര ഇനങ്ങളുമുണ്ടാകും.എക്സ്പോയില്‍ പങ്കെടുക്കുന്നതിന് 93938090ല്‍ ബന്ധപ്പെടുക.ദേശീയതല ‘നോട്ടെക്’ സ്വാഗതസംഘം ഭാരവാഹികളായ മുഹമ്മദ് ഇഖ്ബാൽ ബർക്ക , ഫിറോസ് അബ്ദുറഹ്മാന്, ആർ.എസ്.സി നാഷനല്‍ ചെയര്മാന് നിഷാദ് അഹ്സനി, ജന. കണ്‍വീനര്‍ എന്‍ജി. ഹാരിജത്ത്, വിസ്ഡം കണ്‍വീനര്‍ ഷജീര്‍ കൂത്തുപറമ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു