മസ്കറ്റ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര് എസ് സി) ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് ഒക്ടോബർ 27ന് സലാലയിലെ സഹല്‍നൂത്തില്‍ നടക്കും. സാഹിത്യോത്സവ് സാംസ്കാരിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി സുരേന്ദ്രന് മുഖ്യാതിഥിയായിരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.’യുവതയുടെ നിര്‍മ്മാണാത്മക പ്രയോഗം’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ നാഷനല്‍ സാഹിത്യോത്സവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. സാഹിത്യ ചര്‍ച്ചകള്‍, സാംസ്കാരിക സദസ്സുകള്‍, സാഹിത്യോത്സവ് അവാര്‍ഡ് തുടങ്ങിയവും സാഹിത്യോത്സിവിന്റെ അനുബന്ധമായി നടക്കും. 80 ഇനങ്ങളിലായി പതിനൊന്ന് സോണുകളില്‍ നിന്ന് മുന്നൂറിലധികം മത്സരികള്‍ പങ്കെടുക്കും. യൂനിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷം മസ്കത്ത്, ബൗഷര്‍, സീബ്, ബര്‍ക, ജഅലാന്‍, ബുറൈമി, സുഹാര്‍, ഇബ്ര, നിസ്വ, സലാല, സൂർ എന്നീ പതിനൊന്ന് സോണ്‍ സാഹിത്യോത്സവങ്ങളും കഴിഞ്ഞാണ് പ്രതിഭകള്‍ സലാലയില്‍ എത്തുക.
പരിപാടിയുടെ വിജയത്തിനായി നാസറുദ്ധീന്‍ സഖാഫി കോട്ടയം ചെയര്‍മാനായും നാസര്‍ ലത്തീഫി ജനറല്‍ കണ്‍വീനറായും സ്വാഗത സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സാജിദ് ചെറുവണ്ണൂര്‍, അനസ് സഅദി (വൈസ് ചെയര്മാന്), യാസിര്‍ പി ടി, നദീര്‍ (ജോയിന്റ് കണ്‍വീനര്‍), മുസ്തഫ ഹാജി, അല്‍ ഹഖ് (ഫൈനാന്‍സ് കണ്‍വീനര്‍), നിസാം കതിരൂര്‍, ഹുദൈഫ തലശ്ശേരി (കോര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.ആര് എസ് സി നാഷനല്‍ ജനറല്‍ സെക്രട്ടറി ടി കെ മുനീബ് കൊയിലാണ്ടി, എക്സിക്യൂട്ടീവ് സെക്രട്ടറി വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ, മീഡിയ സെക്രട്ടറി ശിഹാബ് കാപ്പാട്, വിസ്ഡം സെക്രട്ടറി മിസ്അബ് കൂത്തുപറമ്പ്
വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.