അബുദാബി : ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട് കിയോസ്ക് സേവങ്ങൾ ഒരുക്കി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി .നിലവിൽ ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 28 തരം സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകുമെന്നു അധികൃതർ വ്യക്തമാക്കി . ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍, പാര്‍ക്കിംഗ്, നോല്‍ കാര്‍ഡ് റീചാര്‍ജ്ജ് തുടങ്ങി 28 സേവനങ്ങള്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡിലൂടെയോ നോരിട്ടോ പണമടയ്ക്കാന്‍ സംവിധാനം ഉണ്ട്. ആര്‍ടിഎയുടെ പ്രധാന ഓഫീസ്, കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍, തുടങ്ങിയ ഇടങ്ങളിലും കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആര്‍ടിഎ അറിയിച്ചു. 2021 മുതല്‍ ആര്‍ടിഎയുടെ കിയോസ്കുകള്‍ സ്മാര്‍ട്ടാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.ഏറ്റവും ന്യൂതനമായ സംവിധാനങ്ങള്‍ ജനങ്ങള്‍ക്കായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർടിഐ ദുബായിയുടെ വിവിധ ഭാഗങ്ങളിലായി കിയോസ്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.