നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവർക്ക് യാത്രക്കായി ആര്‍.ടീ.പി.സി.ആര്‍ സർട്ടിഫിക്കറ്റ് മാത്രം

ദമ്മാം : സൗദിയില്‍ പിടിക്കപ്പെട്ട് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ സുവിധ രജിസ്‌ട്രേഷനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമില്ലെന്ന് സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് ആര്‍.ടി.പി.സി.ആര്‍ പോസിറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വേണം . സൗദി ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത് . മുൻപ് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയമം അനുസരിച്ചു നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന യാത്രക്കാരുടെ മടക്കം പ്രതിസന്ധിയിരുന്നു . കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ യാത്ര നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇളവ് ലഭ്യമാക്കിയത് .ഇതനുസരിച്ചു എംബസിയുടെ പുതിയ നിര്‍ദ്ദേശ പ്രകാരം ഇത്തരക്കാര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും എയര്‍സുവിദ രജിസ്‌ട്രേഷനും ആവശ്യമില്ല. പകരം നെഗറ്റീവ് ആര്‍.ടീ.പി.സി.ആര്‍ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണമെന്നും സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു