രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന്​ ലഭിച്ചത്​ 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ്​ രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന് 204 രൂപയിലെത്തി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഒഎംആർ ഒന്നിനെതിരെ 204 രൂപയായിരുന്നു രൂപയുടെ മൂല്യം.അടുത്ത കാലത്തായി യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതായാണ് അറിയുന്നത്.ഒരു സൗദി റിയാൽ 21.00 രൂപയും, ഒരു ബഹ്‌റൈൻ ദിനാർ 207 .35 ഇന്ത്യൻ രൂപയും . ഒരു യു എ ഇ ദിർഹം 21.46 രൂപയും ഒരു കുവൈറ്റി ദിനാർ 257.04 രൂപ ആയും വർധിച്ചു   . തിങ്കളാഴ്ച ഇന്ത്യൻ രൂപ എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനാൽ മിക്ക മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് പണം അയയ്‌ക്കുന്നതിനുള്ള മികച്ച നിരക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് . കഴിഞ്ഞയാഴ്ചയും രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നല്ലൊരു ശതമാനം ആളുകളും പണം നാട്ടില്‍ അയച്ചിരുന്നു. മാസാവസാനം ആയതിനാൽ പണമിടപാട് സ്ഥാപനങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്