മസ്കറ്റ് : ഒമാനിലെ പഴം-പച്ചക്കറി വിപണനകേന്ദ്രമായിരുന്ന റുസൈയിൽ മാർക്കറ്റ് മലയാളിസ് കൂട്ടായ്മ ഒരുക്കുന്ന “അരങ്ങ് 2024” ഈ വരുന്ന ഡിസംബർ 20 ന് അൽ മക്കറിം ഹാളിൽ വച്ച് നടക്കുന്നു. പരിപാടിയിൽ മലയാള സിനിമ താരം ഇർഷാദ് അലി മുഖ്യാഥിയായിരിക്കും . തുടർന്ന് കേരളത്തിലെ പ്രമുഖ ഗസൽ ഗായകനായ അലോഷിയുടെ ഗസലും റുസൈൽ മേഖലയിലെ മലയാളികൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ അനിൽ കോടിയേരി, മനുകുമാർ, സുബൈർ സൈദ് , ബിജു അമ്പാടി, രതീഷ്, സുധിഷ്, ഷാജി, റഷീദ്, നീതു ബിജു,സിജി മനുകുമാർ, ലത്തീഫ്, മനോജ് എന്നിവർ അറിയിച്ചു.