മനാമ : കൂടുതൽ രാജ്യങ്ങളുടെ പിന്തുണയും സൗഹൃദവും ഉറപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ വിദേശകാര്യമന്ത്രി സർജി ലവറോവ് ബഹ്‌റൈനിൽ സന്ദർശനം നടത്തി . ഇന്ന് ഉച്ചയ്ക്ക് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിൽ വച്ച് ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൾ ലത്തീഫ് അൽ സയാനിയും സെർജി ലാവറോവും ഒരുമിച്ചു വാർത്താ സമ്മേളനത്തിൽ നിലവിലെ ബഹ്റൈൻ റഷ്യ ബന്ധത്തെപ്പറ്റി സംസാരിച്ചു.ബഹ്റൈനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നും മുക്തലാക്കാത്തുമായി ബന്ധപ്പെടുത്തി റഷ്യയുടെ നിക്ഷേപം ബഹ്‌റൈനിൽ നടത്തുമെന്നും സെർജി ലവറോവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി .ബഹ്റൈനുമായുള്ള സാംസ്കാരിക ബന്ധങ്ങൾ കൂടാതെ ബഹ്‌റൈൻ വിദ്യാർഥികൾക്ക് റഷ്യൻ സ്‌കോളർഷിപ്പ് നൽകുന്നത് അടക്കമുള്ള സഹായങ്ങൾ റഷ്യ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടു വർഷമായി റഷ്യയുടെ വിദേശകാര്യ മന്ത്രി സ്ഥാനത്തിരിക്കുന്ന സെർജി ലവറോവ് റഷ്യൻ പ്രധാനമന്ത്രി പുട്ടിനുമായുള്ള ഏറ്റവും അടുത്ത അബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ്.
ഉക്രയിനുമായി റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയുടെ വിദേശകാര്യമന്ത്രി സർജി ലവറോവിന്റെ സന്ദർശനം കൂടുതൽ ശ്രദ്ധ നേടുകയാണ്.