റിയാദ്: സൗദിയിൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടിയിലായ അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും 500,000 പിഴയും ശിക്ഷ വിധിച്ച് കോടതി. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ ആണ് പ്രവാസികളായ അഞ്ചു പ്രതികളെ പിടികൂടിയത് . സ്വദേശിയുടെ പേരിലായിരുന്നു ബാങ്ക് അക്കൗണ്ട് തുടങ്ങിയത് . ഈ അക്കൗണ്ടിലൂടെ ഇവർ പണമിടപാടുകള്‍ നടത്തുകയായിരുന്നു . ഈ ബാങ്ക് അക്കൗണ്ടുകളില്‍ വന്‍തുക നിക്ഷേപിച്ച പ്രവാസികള്‍ പിന്നീട് ഇത് സൗദി അറേബ്യയ്ക്ക് പുറത്തേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയുടെ സ്രോതസ്സ് പരിശോധിച്ചപ്പോള്‍ ഇവ അനധികൃതമാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് പിടിയിലായ പ്രതികളെ കോടതിയില്‍ വിചാരണ ചെയുകയായിരുന്നു . കള്ളപ്പണം വെളുപ്പിക്കലിലൂടെ പ്രതികള്‍ നേടിയ പണം കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവ് ഉണ്ട് .