സബർമതി കൾച്ചറൽ ഫോറത്തിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് സലാം മമ്പാട്ടുമൂലയ്ക്ക്

മനാമ: ബഹറിനിലെ സാധാരണക്കാരായവരുടെ ഇടയിൽ സഹായ പ്രവർത്തനങ്ങൾ നടത്തുന്ന സാധാരണക്കാരുടെ സംഘടനയായ സബർമതി കൾച്ചറൽ ഫോറത്തിന്റെ  മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് സലാം മമ്പാട്ടുമൂലയ്ക്ക്. സാമൂഹിക പ്രവർത്തകരുടെ ഇടയിലെ സാധാരണക്കാരനായ സലാം സെൻട്രൽ മാർക്കറ്റിൽ ജോലിക്കാരനാണ് ജാതിമതഭേദമന്യേ നാട്ടിലേക്കു കൊണ്ടുപോകാൻ കഴിയാത്തവിധം പഴകിയ മൃതദേഹങ്ങൾ മറവു ചെയ്യുന്നതും നിയമക്കുരുക്കിൽ പെട്ടവർക്കും ചികിത്സ സഹായത്തിനു ഏറെ ബുദ്ധിമുട്ടുന്നവർക്കും ഒരു അത്താണി കൂടിയാണ് സലാം. ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ക്രിസ്തീയ ഭക്തിഗാനരംഗത്തെ പ്രമുഖൻ കെസ്റ്റർ ആന്റണി സലാമിനെ പൊന്നാടയണിയിച്ചു. മൊമെന്റോ നൽകിയും ആദരിച്ചു.  ഗാന്ധിജിയുടെ ഓർമ്മകൾ ഓരോ ഭാരതീയനും ഏറെ അഭിമാനം ഉളവാക്കുന്നതാണെന്നും സബര്മതിയുടെ പേരിലുള്ള അവാർഡ് മറക്കാനാവാത്ത ഒന്നാണ് എന്നും മുന്നോട്ടുള്ള സാമൂഹിക പ്രവർത്തനത്തിന് ഇത് ഏറെ പ്രചോദനമാകുമെന്നും സലാം വ്യക്തമാക്കി. ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ, ജനറൽ സെക്രട്ടറി, ജോബ് ജോസഫ്, സബർമതി പ്രസിഡണ്ട് സാം സാമുവൽ, ജനറൽ സെക്രട്ടറി സാബു സക്കറിയ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

  • Great content! Super high-quality! Keep it up! 🙂