ദുരിതത്തിൽ നിന്ന് സാബു കബീർ കുഞ്ഞ് ഇന്ന് നാടണഞ്ഞു.

ബഹ്‌റൈൻ :   കഴിഞ്ഞ ഒരു വർഷത്തോളമായി തിരുവനന്തപുരം സ്വദേശി സാബു കബീർ സ്ഥിരം ജോലിയും വിസയും ഇല്ലാതെ സുഹൃത്തുക്കളുടെ സഹായത്തോടെ ചെറിയ ചെറിയ ജോലി ചെയ്യ്തു ജീവിച്ചു വരികയായിരുന്നു. അതിനിടയ്ക്ക് ഷുഗർ കൂടുകയും വിരലിൽ പഴുപ്പ് ഉണ്ടാവുകയും ചെയ്യ്തു. ഡ്രൈവിങ്ങ് ലൈസൻസ് വിസ ഇല്ലാത്തതിനാൽ പുതുക്കാനും കഴിയാതായി. മകളുടെ വിവാഹ വശ്യാർത്ഥം വീട് വിറ്റതിനാൽ താമസം കുടുംബം വാടക വീട്ടിലായിരുന്നു. വാടക കുടിശ്ശിക മൂലം കുടുംബം നാട്ടിൽ കുടിയിറക്ക് ഭീക്ഷണിയിലാണ്. പലരേയും സമീപിച്ചെങ്കിലും ആരും സഹായത്തിനില്ലാതെ നിസാഹയവസ്ഥയിലായ സാബു കബീറിന് ബഹറിൽ സംസ്കൃതിയുടെ ജോതിഷും , സന്തോഷും സഹായത്തിനെത്തുകയും അവർ മുഖേന സംസ്കൃതിയുടെ സേവാ പ്രമുഖ് അനിൽ മടപ്പള്ളി വിഷയത്തിൽ ഇടപെടുകയും ചെയ്തു. വിവയിൽ ഫോൺ എടുത്ത വകയിൽ കുടിശ്ശിക വരുത്തിയതിനാൽ ട്രാവൽ ബാൻ  ഉണ്ടായത് സംസ്കൃതിയും സുഹൃത്തുക്കളും ചേർന്ന് അടച്ച് നിയമ നടപടികൾ തീർത്ത് LMRA യിൽ ഉണ്ടായിരുന്ന നടപടി ക്രമങ്ങളും ശരിയാക്കി സംസ്കൃതി നൽകിയ ടിക്കറ്റിൽ എല്ലാവരോടും നദി പറഞ്ഞു കൊണ്ടാണ് സാബു കബീർ ഇന്ന് നാട്ടിലേക്കു യാത്ര തിരിച്ചത് .സംസ്കൃതി ഓഫീസിൽ നടന്ന ചടങ്ങിൽ ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു.