സോഹാർ : ബാത്തിന മേഖലയിലെ ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രദ്ധേയമായ ടീം സഹം ചലഞ്ചേർസ് ഏഴാമത്ക്രിക്കറ്റ് ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്ലു ടൈറ്റാൻ സോഹാർ ( BTS ) ജേതാക്കളായി.മാഗ്ലൂർ ഫ്രണ്ട്സ് സോഹാർ (MFS)നെ കീഴ്പ്പെടുത്തിയാണ് BTS വിജയിച്ചത്.MFS ടോസ് നേടിയെങ്കിലും BTS നെ ബാറ്റിംങ്ങിന് അയക്കുകയായിരുന്നു.ബാറ്റിങ്ങിന് ഇറങ്ങിയ BTS ആറ് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എടുത്തു കളി അവസാനിപ്പിച്ചു.പിന്നീട് ബാറ്റിംങ്ങിന് ഇറങ്ങിയ MFS ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എടുക്കാനെ പറ്റിയുള്ളു.കളി അവസാനിക്കാൻ വൈകിയത് കാരണം ഫൈനൽ മത്സരം നാല് ഓവറായി ചുരുക്കിയിരുന്നു.ഫലജിൽ മൂന്ന് ഗ്രൗണ്ടുകളിലും സഹമിൽ രണ്ട് ഗ്രൗണ്ടിലുമായി നടന്ന ടൂർണമെന്റിൽ പതിനേഴ് ടീമുകൾ മാറ്റുരച്ചു.വിജയിച്ച ടീമിനുള്ള ടെലി ജംഗ്ഷൻ റെസ്റ്റോറന്റ് ട്രോഫിയും ദനൂബ് ക്യാഷ് പ്രൈസും ചടങ്ങിൽ സമ്മാനിച്ചു.റണ്ണേഴ്സ് അപ്പിനുള്ള അൽ അറബ് സെറാമിക് ട്രോഫിയും സഹം ഫർണ്ണിച്ചർ ക്യാഷ് പ്രൈസും ഗ്രൗണ്ടിൽ വെച്ച് നൽകി.ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും വന്ന ടീമിലെ എല്ലാ കളിക്കാർക്കും ബറാക്കാത്ത് ട്രാവൽസ് മെഡലുകൾ നൽകി ആദരിച്ചു.ടൂർണമെന്റിലെ നല്ല കളിക്കാരനും മികച്ച ബാറ്റസ് മാനുമായി MFS ലെ ദീപക് ഷെട്ടിയെയുംനല്ല ബൗളറായി MFS ലെ തന്നെ ഇമ്രാനും ഫെയർ പ്ലെ അവാർഡിന് സഹം ചലഞ്ചേർസ് ബി ടീമും അർഹമായി.ഫൈനൽ മാൻ ഓഫ് ദി മാച്ച് ആയി BTS ലെ കൗഷിക് ഷെട്ടിയെയും തെരഞ്ഞെടുത്തു.വാശിയേറിയ മത്സരം കാഴ്ചവെച്ച എല്ലാ ടീമുകളെയും സഹം ചലഞ്ചേർസ് ക്രിക്കറ്റ് ടീം മാനേജ്മെന്റ് അഭിനന്ദിച്ചു.